---
title: "കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു"
english_title: "Kodiyeri started the mourning journey carrying Balakrishnan's dead body"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72120/kodiyeri-started-the-mourning-journey-carrying-balakrishnans-dead-body"
published_at: "2022-10-02T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339503a08738_InShot_20221002_141740728.jpg"
keywords: []
---

# കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ : **സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ സിപിഐഎം കേരള സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു.

## Article Content

**കണ്ണൂർ : **സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ സിപിഐഎം കേരള സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു.

 കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. എയര്‍ ആംബുലന്‍സിൽ നാട്ടിലെത്തിച്ച മൃതദേഹം വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ഇവിടെനിന്ന് തുറന്നവാഹനത്തിലാണ് കോടിയേരിയുടെ ഭൌതികശരീരം ജന്മനാടായ തലശേരിയിലേക്ക് കൊണ്ടുപോയത്. ഇന്ന് രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇതുകൂടാതെ തലശേരിയിലേക്കുള്ള അന്ത്യയാത്രയ്ക്കിടെ 14 സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമൽ, കതിരൂർ, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് പൊതുജനങ്ങൾക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ അവസരമൊരുക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72120/kodiyeri-started-the-mourning-journey-carrying-balakrishnans-dead-body)