---
title: " ചരിത്രം രചിച്ച് ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം, ലീഗിന്റ നയവും നിലപാടും ശരിയെന്ന് കാലം തെളിയിച്ചു : അഡ്വ. അബ്ദുൽ കരീം ചേലേരി "
english_title: "Kareemcheleri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72207/kareemcheleri"
published_at: "2022-10-03T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a2455c10f0_PicsArt_10-03-05.21.40.jpg"
keywords: []
---

#  ചരിത്രം രചിച്ച് ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം, ലീഗിന്റ നയവും നിലപാടും ശരിയെന്ന് കാലം തെളിയിച്ചു : അഡ്വ. അബ്ദുൽ കരീം ചേലേരി 

> **Lead Summary:** ചരിത്രം രചിച്ച് ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം. മുസ്ലിം ലീഗിന്റെ നാളിത് വരെയുള്ള നയവും നിലപാടും കാലം ശരിയെന്നു തെളിയിച്ചതായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി. വർഗ്ഗീയ തീവ വാദ ഫാസിസ്റ്റ് കക്ഷികളെയും സംഘ്പപരിവാര ശക്തികളെയും പ്രതിരോധിക്കുന്നതിന് ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണെന്ന ലീഗിന്റെ നിലപാടിന് ഇന്നും പ്രസക്തിയുണ്ട്.

## Article Content

ചരിത്രം രചിച്ച് ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം. മുസ്ലിം ലീഗിന്റെ നാളിത് വരെയുള്ള നയവും നിലപാടും കാലം ശരിയെന്നു തെളിയിച്ചതായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി. വർഗ്ഗീയ തീവ വാദ ഫാസിസ്റ്റ് കക്ഷികളെയും സംഘ്പപരിവാര ശക്തികളെയും പ്രതിരോധിക്കുന്നതിന് ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണെന്ന ലീഗിന്റെ നിലപാടിന് ഇന്നും പ്രസക്തിയുണ്ട്.

മുസ്ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞവരുടെയും മത തീവ്രവാദത്തിലേക്ക് യുവാക്കളെ തള്ളിയിട്ട് സംഘ്പപരിവാങ്ങൾക്ക് വളമിട്ടു കൊടുത്തവരും ഇന്ന് മീസാൻ കയ്യുകളായി മാറുന്ന കാഴ്ചയാണ് നമുക്കു ചുറ്റുമുളളതെന്ന് അദ്ദേഹം ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഒരുക്കം -22 കുടുംബ സംഗമം കുട്ടാവ് ഖദീജ ഓഡിറ്റോറിയത്തിലെ ടി സി ഇബ്രാഹിം നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇരിക്കൂറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയ കുടുംബ സംഗമത്തിലേക്ക് നൂറുകണക്കിനാളുകൾ ഒഴികിയെത്തിയത് സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. വിശാലമായ ഖദീജാസ് ഓഡിറ്റോറിയവും പുറവും പ്രവർത്തകരെ ഉൾക്കൊള്ളാ വാതെ വീർപ്പ് മുട്ടി.

ഷാഫി ചാലിയം, അഡ്വ: നജ്മ തബ്ഷീറ ക്ലാസെടുത്തു.

കെ ദുസ്സലാം ഫൈസി പ്രാർത്ഥനയും ഹാഫിള് റാജിഹുൽ ഹഖ് ഖിറാഅത്തും നടത്തി. പിടിഎ കോയ മാസ്റ്റർ, ടി എൻ എ ഖാദർ, പി കെ ഷംസുദ്ദീൻ, കെ മുഹമ്മദ് അഷറഫ് ഹാജി, കെ ഹുസ്സയിൽ ഹാജി, കെ പി അഷറഫ്, , എൻവി ഹാഷിം, കെ പി അസീസ് മാസ്റ്റർ, എം ഉമ്മർ ഹാജി, കെവി അബ്ദുൽ ഖാദർ, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ പി അബ്ദുല്ല, യു.പി.അബ്ദുറഹ്മാൻ , എൻ വി ഹാരിസ്, സിസി ഹിദായത്ത്, കെ ടി നസീർ , കെ കെ കുഞ്ഞി മായൻ, കെ ടി അനസ്, എം പി അഷറഫ്, ടി സി നസിയ്യത്ത്, അഡ്വ: കെ പി മുഹമ്മദ് ബഷീർ, അഡ്വ. ജാഫർ സാദിഖ്, എൻ വി അനസ്, എം സി അഷറഫ്, എൻ ശിഹാബുദ്ദീൻ,ടി പി ഫാത്തിമ, എൻ കെ സുലൈഖ ടീച്ചർ, എൻ കെ കെ മുഫീദ , കെ ഗഫൂർ ഹാജി, ആദിൽ കുട്ടാവ് , കെ അഫ്സൽ, കെ പി നവാസ് പ്രസംഗിച്ചു. തുടർന്ന് നവീൻ പനങ്കാവും സംഘത്തിന്റെ ഹാസ്യ സംഗീത മാജിക് വിസ്മയം അരങ്ങേറി ചിത്രം: ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുടുംബ സംഗമം അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72207/kareemcheleri)