---
title: "സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു"
english_title: "Gold price increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72235/gold-price-increased"
published_at: "2022-10-03T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a65fd78dca_images.jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

> **Lead Summary:** **കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 280 രൂപയുടെ വര്‍ധനയോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപയായി ഉയര്‍ന്നു.

## Article Content

**കൊച്ചി**: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 280 രൂപയുടെ വര്‍ധനയോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപയായി ഉയര്‍ന്നു.

ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 4685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 27ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 36,640 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ദിവസങ്ങള്‍ക്കിടെ, 800 രൂപയില്‍ അധികമാണ് വില ഉയര്‍ന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72235/gold-price-increased)