---
title: "കണ്ണൂരിൽ നാലിടത്ത്  ഇന്ന് ഹര്‍ത്താല്‍   "
english_title: "Hartal will be observed at four places in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72236/hartal-will-be-observed-at-four-places-in-kannur"
published_at: "2022-10-03T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a66f9db6f8_images_(1).jpeg"
keywords: []
---

# കണ്ണൂരിൽ നാലിടത്ത്  ഇന്ന് ഹര്‍ത്താല്‍   

> **Lead Summary:** **കണ്ണൂര്‍**: സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ നാലിടത്ത് ഹര്‍ത്താല്‍ ആചരിക്കും.

## Article Content

**കണ്ണൂര്‍**: സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ നാലിടത്ത് ഹര്‍ത്താല്‍ ആചരിക്കും.

കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലും, മാഹിയിലുമാണ് ഹര്‍ത്താല്‍ ആചരിക്കുക. വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല.

ഇന്നു വൈകീട്ട് മൂന്നുമണിയ്ക്ക് പയ്യാമ്ബലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിയടെ സംസ്‌കാരം. ഇവിടെ സ്മൃതിമണ്ഡപവും പണിയും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും. സംസ്‌കാരത്തിന്‌ ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72236/hartal-will-be-observed-at-four-places-in-kannur)