---
title: "സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു"
english_title: "Kanam Rajendran was re-elected as CPI state secretary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72337/kanam-rajendran-was-re-elected-as-cpi-state-secretary"
published_at: "2022-10-03T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ad87c72d45_images_(3).jpeg"
keywords: []
---

# സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു

> **Lead Summary:** **തിരുവനന്തപുരം**: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രനിത് മൂന്നാം ഊഴമാണ്.

## Article Content

**തിരുവനന്തപുരം**: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രനിത് മൂന്നാം ഊഴമാണ്.

സിപി.ഐ കേന്ദ്ര നേതൃത്വത്തിന്റെ സമവായ നീക്കങ്ങളിലൂടെയാണ് മത്സരം ഒഴിവായത്. പാര്‍ട്ടിയിലെ എതിര്‍ സ്വരങ്ങളെയെല്ലാം മറികടന്നാണ് കാനം സിപിഐ സംസ്ഥാന സെക്രട്ടറി പദത്തില്‍ വീണ്ടുമെത്തിയത്.

കെ.ഇ ഇസ്മായീലാണ് കാനം രാജേന്ദ്രന്റെ പേര് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഈ നിര്‍ദേശത്തെ ശരിവെക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. നേതൃ തലത്തില്‍ മാറ്റം വേണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72337/kanam-rajendran-was-re-elected-as-cpi-state-secretary)