---
title: " കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള  സെപ്തംബറിലെ ശമ്ബളം വിതരണം ചെയ്തു"
english_title: "For KSRTC employees The salary for September was distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72372/for-ksrtc-employees-the-salary-for-september-was-distributed"
published_at: "2022-10-03T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633b087572ddd_images_(9).jpeg"
keywords: []
---

#  കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള  സെപ്തംബറിലെ ശമ്ബളം വിതരണം ചെയ്തു

> **Lead Summary:** **തിരുവനന്തപുരം**: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്ബളം വിതരണം ചെയ്തു. സെപ്തംബറിലെ ശമ്ബളമാണ് ജീവനക്കാര്‍ക്ക് നല്‍കിയത്.

## Article Content

**തിരുവനന്തപുരം**: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്ബളം വിതരണം ചെയ്തു. സെപ്തംബറിലെ ശമ്ബളമാണ് ജീവനക്കാര്‍ക്ക് നല്‍കിയത്.

മാസങ്ങള്‍ക്ക് ശേഷമാണ് ശമ്ബളവിതരണം കൃത്യമായി നടക്കുന്നത്.

സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് അവസാന മിനിറ്റില്‍ പിന്‍വലിച്ചിരുന്നു. പണിമുടക്കിന് മുന്നോടിയായുള്ള പ്രതിഷേധ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയശേഷമാണ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് പിന്‍വലിക്കാന്‍ അടിയന്തര തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരത്തെ എട്ട് യൂനിറ്റുകളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം ഒരു യൂനിറ്റിലേക്ക് ചുരുക്കുകയും ആ യൂനിറ്റിലെതന്നെ നിയമവിരുദ്ധ ഡ്യൂട്ടികള്‍ പരിശോധിക്കാമെന്ന് സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ടി.ഡി.എഫ് ഭാരവാഹികള്‍ വിശദീകരിച്ചു.

എന്നാല്‍, പണിമുടക്കിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാനേജ്െമന്‍റ് മുന്നറിയിപ്പ് നല്‍കുകയും സര്‍വിസ് മുടക്കം തടയാന്‍ താല്‍ക്കാലിക ജീവനക്കാരെ വിന്യസിക്കലടക്കം ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ടി.ഡി.എഫിന്റെ പിന്മാറ്റം. പണിമുടക്കുന്നവര്‍ക്ക് സെപ്റ്റംബറിലെ ശമ്ബളം നല്‍കില്ലെന്നായിരുന്നു മാനേജ്‌മെന്‍റിന്‍റെ മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72372/for-ksrtc-employees-the-salary-for-september-was-distributed)