---
title: "മാതാ പിതാക്കളേയും ഭാര്യയേയും പാചകവാതക സിലണ്ടർ തുറന്നുവിട്ട് അപായപ്പെടുത്താൻ ശ്രമം: സിവിൽ എക്‌സൈസ് ഓഫീസർ റിമാണ്ടിൽ"
english_title: "Attempting to open the cooking gas cylinder and endanger it"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72391/attempting-to-open-the-cooking-gas-cylinder-and-endanger-it"
published_at: "2022-10-04T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633b77dde9b40_PicsArt_10-04-05.30.16.jpg"
keywords: []
---

# മാതാ പിതാക്കളേയും ഭാര്യയേയും പാചകവാതക സിലണ്ടർ തുറന്നുവിട്ട് അപായപ്പെടുത്താൻ ശ്രമം: സിവിൽ എക്‌സൈസ് ഓഫീസർ റിമാണ്ടിൽ

> **Lead Summary:**  **ഇരിട്ടി: **മാതാ പിതാക്കളേയും ഭാര്യയേയും പാചക വാതക സിലണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സ്‌സൈസ് ഓഫീസിലെ സിവിൽ എക്‌സ് സൈസ് ഓഫീസറുമായ മധു നെയാണ് ഇരിട്ടി സി ഐ കെ. ജെ. ബിനോയ് അറസ്റ്റ് ചെയ്തതത്.

## Article Content

 **ഇരിട്ടി: **മാതാ പിതാക്കളേയും ഭാര്യയേയും പാചക വാതക സിലണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സ്‌സൈസ് ഓഫീസിലെ സിവിൽ എക്‌സ് സൈസ് ഓഫീസറുമായ മധു നെയാണ് ഇരിട്ടി സി ഐ കെ. ജെ. ബിനോയ് അറസ്റ്റ് ചെയ്തതത്.

വധശ്രമത്തിന് കേസെടുത്ത മധുവിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. മദ്യപിച്ച് നിരന്തരം മാതാപിതാക്കളെയും ഭാര്യയേയും ഇയാൾ ഉപദ്രവിക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു . മധു കഴിഞ്ഞ ദിവസം മൂന്ന് പേരെയും ഗ്യാസ് കുറ്റി തുറന്ന് വിട്ട് അടുക്കളയിൽ ഇട്ടു വാതിൽ അടച്ചുപൂട്ടി. ഭാര്യ സ്റ്റൂൾ കൊണ്ട് വാതിൽ അടിച്ചു തകർത്ത് മാതാ പിതാക്കളെ രക്ഷപെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മധു പിതാവിനെ അടുക്കളയിൽ തള്ളി ഇട്ടതിനെ തുടർന്ന് പരിക്കും ഏറ്റിരുന്നു. ഇതുസംബന്ധിച്ച് മധുവിന്റെ ഭാര്യ ഇരിട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയി പ്രകാരം പോലീസ്‌ കേസ്സെടുത്ത് അറസ്റ്റുചെയത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72391/attempting-to-open-the-cooking-gas-cylinder-and-endanger-it)