---
title: "ക്നാനായ അതിരൂപതാതല വടംവലി മത്സരം ഇന്ന് പെരിക്കല്ലൂരിൽ"
english_title: "Kananaya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72402/kananaya"
published_at: "2022-10-04T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bb99235b84_Picsart_22-10-04_10-11-26-707.jpg"
keywords: []
---

# ക്നാനായ അതിരൂപതാതല വടംവലി മത്സരം ഇന്ന് പെരിക്കല്ലൂരിൽ

> **Lead Summary:**  പുൽപ്പള്ളി: പെരിക്കല്ലുർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിലെ കെ.സി.സി യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ട് ഒക്ടോബർ 4 ന് ഇന്ന് വൈകുന്നേരം 3 മണിക്ക് പെരിക്കല്ലുർ സെന്റ് തോമസ് സൺഡേ സ്കൂൾ മൈതാനത്ത് അതിരൂപതാതല വടംവലി മൽസരം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

## Article Content

 പുൽപ്പള്ളി: പെരിക്കല്ലുർ സെന്റ് തോമസ് ക്നാനായ ദേവാലയത്തിലെ കെ.സി.സി യുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപതയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കൊണ്ട് ഒക്ടോബർ 4 ന് ഇന്ന് വൈകുന്നേരം 3 മണിക്ക് പെരിക്കല്ലുർ സെന്റ് തോമസ് സൺഡേ സ്കൂൾ മൈതാനത്ത് അതിരൂപതാതല വടംവലി മൽസരം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഐ.സി ബാലകൃഷ്ണൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും. വികാരി ഫാ: മാത്യു മേലേടത്ത് അദ്ധ്യക്ഷത വഹിക്കും. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ മുഖ്യപ്രഭാഷണം നടത്തും.

ഫാ.ബിബിൻ കുന്നേൽ, മേഴ്സി ബെന്നി, ഷിജു കൂറാനയിൽ, ജോൺസി ബിജു, ജീനാ ജോസ്, സിജോ ചെമ്പഴ, മനോജ് മുടക്കോടിയിൽ, ജോണി പുത്തൻക്കണ്ടത്തിൽ, റെനി വെച്ചുവെട്ടിക്കൽ, എന്നിവർ പ്രസംഗിക്കും ഒന്നാം സ്ഥാനക്കാർക്ക് ആദർശ് കീഴേട്ടുക്കുന്നേൽ ഫാമിലി നൽകുന്ന 15001 രൂപയും ആഷിൽ എലിത്തടത്തിൽ എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് തേക്കുംമൂട്ടിൽ ടി.സി ജോർജ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രുപയും മുന്നാം സ്ഥാനക്കാർക്ക് പാത്തിക്കൽ ട്രേഡഴ്സ് പെരിക്കല്ലൂർ നൽക്കുന്ന 7501 രൂപയും പാത്തിക്കൽ തോമസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നാലാം സ്ഥാനകാർക്ക് ഇ വി ബിൽഡേഴ്സ് നൽകുന്ന 5001 രൂപയും ഏലിയാമ്മ വിളയാനിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും വിജയികൾക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72402/kananaya)