---
title: "ആറളം പുനരധിവാസ മേഖലയിലെ കുടുംബങ്ങളോട് ഭരണകൂടത്തിന് വിവേചനമെന്ന് വെൽഫെയർ പാർട്ടി"
english_title: "The welfare party said that the government discriminated against the families in the Aralam rehabilitation area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72407/the-welfare-party-said-that-the-government-discriminated-against-the-families-in-the-aralam-rehabilitation-area"
published_at: "2022-10-04T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bbbacb31d3_InShot_20221004_102040683.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിലെ കുടുംബങ്ങളോട് ഭരണകൂടത്തിന് വിവേചനമെന്ന് വെൽഫെയർ പാർട്ടി

> **Lead Summary:** **ആറളം**: ആറളം ആദിവാസികളോട് ഭരണകൂടം കാണിക്കുന്ന വിവേചനത്തി ന്റെ തുടർച്ച തന്നെയാണ് ആറളം ഫാമിലെ ആദിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുതെന്ന് മൈ ഫ്രണ്ട്സ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

## Article Content

**ആറളം**: ആറളം ആദിവാസികളോട് ഭരണകൂടം കാണിക്കുന്ന വിവേചനത്തി ന്റെ തുടർച്ച തന്നെയാണ് ആറളം ഫാമിലെ ആദിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുതെന്ന് മൈ ഫ്രണ്ട്സ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

കാട്ടാന ഉൾപ്പെടെ വന്യജീവികളുടെ ആക്രമണത്തിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ ആന മതിൽ നിർമ്മാണം ഉടൻ നടത്തണമെന്ന മന്ത്രിതല സംഘത്തിന്റെ നിർദ്ദേശം പോലും അട്ടിമറിച്ചത് ആർക്കു വേണ്ടിയാണെന്ന് ദുരൂഹതയുയർത്തുന്നതാണ്. 

ഫാമിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാസുവിന്റെ വീട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് സന്ദർശിച്ചു.  ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ ചന്ദ്രൻ മാസ്റ്റർ ഫൈസൽ മാടായി ഷഫീർ ആറളം ടിപി സിദ്ദീഖ്-ആറളം യുണിറ്റ് പ്രസിഡന്റ് നാസർ അഫ്സൽ ഹുസൈൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72407/the-welfare-party-said-that-the-government-discriminated-against-the-families-in-the-aralam-rehabilitation-area)