---
title: "കണ്ണൂർ നഗരത്തിൽ മാഹി മദ്യ വില്പന ; ആന്ധ്ര സ്വദേശിനിയിൽ നിന്നും മദ്യം പിടിച്ചെടുത്തു"
english_title: "Mahi liquor sale in Kannur city; Liquor seized from Andhra native"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72417/mahi-liquor-sale-in-kannur-city-liquor-seized-from-andhra-native"
published_at: "2022-10-04T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633bc72badf14_images_(12).jpeg"
keywords: []
---

# കണ്ണൂർ നഗരത്തിൽ മാഹി മദ്യ വില്പന ; ആന്ധ്ര സ്വദേശിനിയിൽ നിന്നും മദ്യം പിടിച്ചെടുത്തു

> **Lead Summary:** **കണ്ണൂര്‍: **നഗരത്തിലെ റോഡരികില്‍ മതിലിനോട് ചേര്‍ന്ന് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കുടില്‍ കെട്ടിക്കഴിയുന്ന സത്രീയില്‍ നിന്നും 301 കുപ്പി മാഹി മദ്യം പൊലീസ് പിടിച്ചെടുത്തു.

## Article Content

**കണ്ണൂര്‍: **നഗരത്തിലെ റോഡരികില്‍ മതിലിനോട് ചേര്‍ന്ന് പോളിത്തീന്‍ ഷീറ്റ് കൊണ്ട് കുടില്‍ കെട്ടിക്കഴിയുന്ന സത്രീയില്‍ നിന്നും 301 കുപ്പി മാഹി മദ്യം പൊലീസ് പിടിച്ചെടുത്തു.

കക്കാട്ട് പാലക്കാട്ട് സ്വാമി മഠത്തിന്നടുത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശിനി പി.വി.സരോജിനിയില്‍ (59)നിന്നാണ് ടൗണ്‍ പോലീസ് 180 മില്ലിയുടെ 301 കുപ്പി മദ്യം പിടികൂടിയത്.

ബസ് മാര്‍ഗമാണ് മാഹിയില്‍ നിന്ന് മദ്യം കൊണ്ടുവന്നതെന്നും കൂലിപ്പണിക്കാര്‍ക്ക് വില്‍ക്കാനാണിതെന്നും സരോജിനി പൊലീസിനോട് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ സരോജിനിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72417/mahi-liquor-sale-in-kannur-city-liquor-seized-from-andhra-native)