---
title: "ഹരിതകർമ്മസേന നിയമാവലി അംഗീകരണ യോഗം ചേർന്നു"
english_title: "Haritha Karmasena Code of Conduct Approval Meeting Joined"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7243/haritha-karmasena-code-of-conduct-approval-meeting-joined"
published_at: "2021-10-26T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177962b93677_PicsArt_10-26-11.12.44.jpg"
keywords: []
---

# ഹരിതകർമ്മസേന നിയമാവലി അംഗീകരണ യോഗം ചേർന്നു

> **Lead Summary:** കണിച്ചാർ: ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് പ്രവർത്തിക്കുന്നതിനായി സർക്കാർ നിശ്ചയിച്ച പ്രകാരം പഞ്ചായത്തുകളിൽ രൂപീകരിച്ച ഹരിതകർമ്മസേനയുടെ നിയമാവലി അംഗീകരിക്കുന്നതിനായി യോഗം ചേർന്നു.

## Article Content

കണിച്ചാർ: ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് പ്രവർത്തിക്കുന്നതിനായി സർക്കാർ നിശ്ചയിച്ച പ്രകാരം പഞ്ചായത്തുകളിൽ രൂപീകരിച്ച ഹരിതകർമ്മസേനയുടെ നിയമാവലി അംഗീകരിക്കുന്നതിനായി യോഗം ചേർന്നു.

വൈസ് പ്രസിഡന്റ് ഷാന്റി തോമസിന്റെ അധ്യക്ഷതയിൽ കണിച്ചാർ കുടുംബശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ ഷാജീവൻ നിയമാവലി അവതരിപ്പിച്ചു. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ്മണത്തണ നിയമാവലിയുടെ വിശദീകരണം നടത്തി.

ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻ ജോജൻ എടത്താഴെ, വാർഡ്‌ മെമ്പർ മാരായ സുരേഖ സജി, സുനി ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ഇരുപത്തിയാറ് അംഗങ്ങളുള്ള ഹരിതകർമ്മസേനയുടെ കൺസോഴ്സ്യം സെക്രട്ടറിയായി സ്വപ്നജോണിനെയും പ്രസിഡന്റ് ആയി രാഗിണി സജിയെയും തിരഞ്ഞെടുത്തു.

പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലും സേവനം ലഭ്യമാകുന്ന വിധത്തിൽ മൂന്ന് ക്‌ളസ്റ്റർ രൂപീകരിച്ചു പുതിയ മാതൃകയിൽ നവംബർ ഒന്നു മുതൽ പ്രവർത്തിക്കുമെന്നു യോഗം തീരുമാനമെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7243/haritha-karmasena-code-of-conduct-approval-meeting-joined)