---
title: "നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി തെറ്റാണെന്ന്  മമ്മൂട്ടി"
english_title: "Mammootty said that the ban on actor Srinath Bhasi was wrong"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72456/mammootty-said-that-the-ban-on-actor-srinath-bhasi-was-wrong"
published_at: "2022-10-04T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c096399ec5_images_(12).jpeg"
keywords: []
---

# നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി തെറ്റാണെന്ന്  മമ്മൂട്ടി

> **Lead Summary:** **തിരുവനന്തപുരം : **യുട്യൂബ് അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടി തെറ്റാണെന്ന് നടന്‍ മമ്മൂട്ടി.

## Article Content

**തിരുവനന്തപുരം : **യുട്യൂബ് അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടി തെറ്റാണെന്ന് നടന്‍ മമ്മൂട്ടി.

പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നിഷേധം തെറ്റാണ്. വിലക്കാന്‍ പാടില്ല. എന്നാല്‍ വിലക്കിയിട്ടില്ലെന്നാണ് തന്റെ അറിവെന്നും മമ്മൂട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.'ചട്ടമ്ബി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും അവതാരക പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72456/mammootty-said-that-the-ban-on-actor-srinath-bhasi-was-wrong)