---
title: "മഹാനവമി, വിജയദശമി ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി"
english_title: "Education Minister wishes Mahanavami and Vijayadashami"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72477/education-minister-wishes-mahanavami-and-vijayadashami"
published_at: "2022-10-04T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c1afe89f48_images_(12).jpeg"
keywords: []
---

# മഹാനവമി, വിജയദശമി ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: മഹാനവമി, വിജയദശമി ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ ആശംസ.

## Article Content

**തിരുവനന്തപുരം**: മഹാനവമി, വിജയദശമി ആശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ ആശംസ.

അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാര്‍ത്ഥന' എന്നും അദ്ദേഹം കുറിച്ചു.

നവരാത്രി ആഘോഷത്തിന്റെ അവസാന രാത്രിയായ ഇന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്ന് മഹാനവമി പൂജയും മറ്റ് ചടങ്ങുകളും നടക്കും. വിജയദശമി നാളായ നാളെയാണ് വിദ്യാരംഭ ചടങ്ങുകള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എല്ലാ ക്ഷേത്രങ്ങളിലും നവരാത്രിദര്‍ശനത്തിന് തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72477/education-minister-wishes-mahanavami-and-vijayadashami)