---
title: "കാട്ടാന ആക്രമണങ്ങൾ : സർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളല്ല പ്രതിരോധനടപടികളാണ് ആവശ്യം : സജീവ് ജോസഫ് എം എൽ എ"
english_title: "Katana attacks: Preventive measures are needed, not empty declarations by the government : Sajeev Joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72485/katana-attacks-preventive-measures-are-needed-not-empty-declarations-by-the-government-sajeev-joseph-mla"
published_at: "2022-10-04T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c344d76970_InShot_20221004_185411620.jpg"
keywords: []
---

# കാട്ടാന ആക്രമണങ്ങൾ : സർക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളല്ല പ്രതിരോധനടപടികളാണ് ആവശ്യം : സജീവ് ജോസഫ് എം എൽ എ

> **Lead Summary:** **ആറളം** : കാട്ടാനാക്രമണത്തിൽ ഓരോ മനുഷ്യജീവൻ പൊലിയുമ്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രതിരോധ നടപടികളെക്കുറിച്ച് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ടി യാതൊരു നടപടികളും സ്വീകരിക്കാത്ത സർക്കാരിന്റെ ജനദ്രോഹ കിരാതനടപടികൾ അവസാനിപ്പിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

## Article Content

**ആറളം** : കാട്ടാനാക്രമണത്തിൽ ഓരോ മനുഷ്യജീവൻ പൊലിയുമ്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രതിരോധ നടപടികളെക്കുറിച്ച് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ടി യാതൊരു നടപടികളും സ്വീകരിക്കാത്ത സർക്കാരിന്റെ ജനദ്രോഹ കിരാതനടപടികൾ അവസാനിപ്പിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ആറളം ഫാമിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാസുവിന്റെ ഭവനം സന്ദർശിക്കുകയും  വാസുവിന്റെ കുടുംബത്തിന്റെയും ഫാം സമൂഹത്തിന്റെയും തീരാ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്തു.

പേരാവൂർ നിയോജക മണ്ഡലം എംഎൽഎ സണ്ണിജോസഫിനോട് ചേർന്നു നിന്നുകൊണ്ട് നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും ജനപ്രതിനിധികളായുള്ള ചർച്ചയിൽ എംഎൽ.എ പറഞ്ഞു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ വേലായുധൻ, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി വി ശോഭ, കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി അന്തിനാട്, ബൂത്ത് പ്രസിഡന്റ് ഭാസ്കരൻ, യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി അബ്ദുൽ റഷീദ് പുന്നാട്,ഗംഗാധരൻ, ജോസ്, സുകുമാരൻ, എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72485/katana-attacks-preventive-measures-are-needed-not-empty-declarations-by-the-government-sajeev-joseph-mla)