യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്: അന്വേഷണം തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു

യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്: അന്വേഷണം തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു
Oct 5, 2022 06:50 AM | By sukanya

കോട്ടയം: ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയിൽ കുഴിച്ചിട്ട കേസിലെ രണ്ട് പ്രതികൾ സംസ്ഥാനം വിട്ടെന്ന് പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച ബിനോയ് , വിപിന്‍ എന്നിവരാണ് സംസ്ഥാനം വിട്ടത്. ഇവര്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിൻ എന്നിവരുമായി ചേർന്ന് ഗൂഡാലോചന നടത്തിയാണ് മുത്തുകുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബെംഗളൂരുവിലേക്ക് കടന്നെന്ന സൂചനകൾ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.

തന്‍റെ ഭാര്യയ്ക്ക് ആര്യാട് സ്വദേശി ബിന്ദുമോനുമായി അടുപ്പമുണ്ടെന്ന മുത്തുകുമാറിന്‍റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തുകുമാറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂരമർദ്ദനമാണ് ബിന്ദുമോന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലും തെളിഞ്ഞിരുന്നു. കൊല്ലപ്പെട്ട ബിന്ദുകുമാറിന്‍റെ ഫോൺ രേഖകളുടെ പരിശോധനയിൽ അവസാനം അയാളെ വിളിച്ചത് ആലപ്പുഴ  ചങ്ങനാശേരി  റോഡിൽ എസി കനാലരികിലെ എ സി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുകുമാർ ആണെന്ന് വ്യക്തമായി. എന്നാല്‍ ബിന്ദുകുമാർ എവിടെയെന്ന് അറിയില്ലെന്നായിരുന്നു ഫോൺ വിളിച്ച് അന്വേഷിച്ച പൊലീസിന് മുത്തുകുമാർ നൽകിയ മറുപടി.

സ്റ്റേഷനിൽ നേരിട്ടെത്താമെന്ന് പറഞ്ഞ മുത്തുകുമാർ ഫോൺ ഓഫാക്കി കുട്ടികളെ ബന്ധുവീട്ടിലേക്ക് മാറ്റി മുങ്ങിയതോടെയാണ് പൊലീസ് സംഘം മുത്തുകുമാറിന്‍റെ വാടക വീട്ടിലെത്തിയതും അടുക്കളയ്ക്ക് പിന്നിലെ ചായ്പ്പിൽ കോൺക്രീറ്റ് പണികൾ നടന്നതിന്‍റെ സൂചനകൾ കണ്ടെത്തിയതും.  പിന്നാലെ വീടിന്‍റെ ചായ്പ്പ് തുരന്ന പൊലീസ് സംഘത്തിന്‍റെ സംശയം ശരിയായി. കുഴിച്ചിട്ട നിലയിൽ ബിന്ദുകുമാറിന്‍റെ മൃതദേഹം കണ്ടെത്തി.

A case where a young man was killed and buried

Next TV

Related Stories
#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന്   ഇ പി ജയരാജൻ

Apr 20, 2024 05:46 PM

#kannur l കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ പി ജയരാജൻ

കോൺഗ്രസ് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയാത്ത പാർട്ടിയെന്ന് ഇ .പി...

Read More >>
ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

Apr 20, 2024 05:41 PM

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി വിഷ്ണുനാഥ്‌.

ഇന്ത്യയുടെ ഡി.എൻ.എയിലുള്ളത് കോൺഗ്രസ് വികാരമാണ്: പി.സി...

Read More >>
#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Apr 20, 2024 05:40 PM

#kannur l സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സുപ്രഭാതം പരസ്യം; സമസ്ത നിലപാടായി കാണേണ്ടെന്ന് പി കെ...

Read More >>
#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

Apr 20, 2024 05:29 PM

#mattannur l നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെതിരെ കാപ്പ...

Read More >>
തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

Apr 20, 2024 05:24 PM

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം:...

Read More >>
#kuthuparamba  l  ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള  ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

Apr 20, 2024 04:56 PM

#kuthuparamba l ജീവിതമാണ് ലഹരി; ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു

ജീവിതമാണ് ലഹരി;ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വീഡിയോ ആൽബം പ്രകാശനം ചെയ്തു....

Read More >>
Top Stories