---
title: "മാധവന്‍ മാസ്റ്ററുടെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികദിനാചരണം "
english_title: "21st death anniversary of Madhavan Master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7257/21st-death-anniversary-of-Madhavan-Master"
published_at: "2021-10-26T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61779e9957944_Screenshot_20211026_114839.jpg"
keywords: []
---

# മാധവന്‍ മാസ്റ്ററുടെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികദിനാചരണം 

> **Lead Summary:** ഇരിട്ടി:മുന്‍ പായം പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം നേതാവുമായിരുന്ന മാധവന്‍ മാസ്റ്ററുടെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുയോഗവും ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും കോണ്ടമ്പ്രയില്‍ നടന്നു.അനുസ്മരണ ചടങ്ങിന്റെ ഭാഗമായി പായത്ത് മുതിര്‍ന്ന പാര്‍ട്ടി അംഗം എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും കോണ്ടമ്പ്രയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി പുരുഷോത്തമനും പതാകയുയര്‍ത്തി.

## Article Content

ഇരിട്ടി:മുന്‍ പായം പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം നേതാവുമായിരുന്ന മാധവന്‍ മാസ്റ്ററുടെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുയോഗവും ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും കോണ്ടമ്പ്രയില്‍ നടന്നു.അനുസ്മരണ ചടങ്ങിന്റെ ഭാഗമായി പായത്ത് മുതിര്‍ന്ന പാര്‍ട്ടി അംഗം എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും കോണ്ടമ്പ്രയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി പുരുഷോത്തമനും പതാകയുയര്‍ത്തി.

തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ഇരിട്ടി ഏരിയാസെക്രട്ടറി കെ.വി സക്കീര്‍ഹുസൈന്‍ അധ്യക്ഷനായി.സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ കെ വിനോദ് കുമാര്‍,കെ മോഹനന്‍,എം സുമേഷ്,പി പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.പരിപാടിയുടെ ഭാഗമായി പ്രകടനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7257/21st-death-anniversary-of-Madhavan-Master)