---
title: "ഒക്ടോബർ 10 മുതൽ മുഴുവൻ നിർമാണ പ്രവൃത്തികളുടെ ടെൻഡർ ബഹിഷ്കരിക്കും: കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി      "
english_title: "From October 10, Tendon will boycott the entire construction work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72614/from-october-10-tendon-will-boycott-the-entire-construction-work"
published_at: "2022-10-05T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d46f985ccd_Screenshot_2022-10-05-14-12-49-55_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഒക്ടോബർ 10 മുതൽ മുഴുവൻ നിർമാണ പ്രവൃത്തികളുടെ ടെൻഡർ ബഹിഷ്കരിക്കും: കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി      

> **Lead Summary:** കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ മുഴുവൻ നിർമാണ പ്രവൃത്തികളുടെ ടെൻഡൻ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ ഡിസംബർ ഒന്നു മുതൽ ഏറ്റെടുത്ത മുഴുവൻ പ്രവൃത്തികളും നിർത്തിവയ്ക്കും.

## Article Content

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ മുഴുവൻ നിർമാണ പ്രവൃത്തികളുടെ ടെൻഡൻ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ ഡിസംബർ ഒന്നു മുതൽ ഏറ്റെടുത്ത മുഴുവൻ പ്രവൃത്തികളും നിർത്തിവയ്ക്കും.

സമരത്തിന് മുന്നോടിയായി ഒക്ടോബർ ആറിന് രാവിലെ 11ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിക്കും. സംസ്ഥാന ജനറൽ കൺവീനർ വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്യും. നിർമാണ സാധന സാമഗ്രികളുടെ വില കുത്തനെ കൂടിയിട്ടും 2018 ലെ കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്ക് പ്രകാരമാണ് കേരളത്തിൽ സർക്കാർ പ്രവൃത്തി കണക്കാക്കുന്നത്.

2021 ലെ നിരക്ക് നിലവിൽ വന്നെങ്കിലും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല എന്ന് ഭാരവാഹികൾ ആരോപിച്ചു വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.പി അബ്ദുൾ റഹ്മാൻ , എ വിജയൻ , സുനിൽ പോള, പി.എ രാജീവ്, പി.എം ഉണ്ണികൃഷ്ണൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72614/from-october-10-tendon-will-boycott-the-entire-construction-work)