---
title: "എമർജൻസി മെഡിസിൻ ക്രിട്ടിക്കൽ കെയർ ശിൽപശാല അമല ഹോസ്പിറ്റലിൽ നടത്തി "
english_title: "Emergency Medicine Critical Care Workshop conducted at Amala Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72624/emergency-medicine-critical-care-workshop-conducted-at-amala-hospital"
published_at: "2022-10-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d5175576c5_Picsart_22-10-05_15-07-42-624.jpg"
keywords: []
---

# എമർജൻസി മെഡിസിൻ ക്രിട്ടിക്കൽ കെയർ ശിൽപശാല അമല ഹോസ്പിറ്റലിൽ നടത്തി 

> **Lead Summary:** എമർജൻസി മെഡിസിൻ ക്രിട്ടിക്കൽ കെയർ ശിൽപശാല അമല ഹോസ്പിറ്റലിൽ നടത്തി. നവീകരിച്ച എമർജൻസിയുടെയും, ഐ.സി.യു.വിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ശിൽപശാലയിൽ എമർജൻസി നഴ്സിംഗ് സ്റ്റാഫ്, ഡോക്ടേർസ്, ഡയാലിസിസ്, ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

## Article Content

എമർജൻസി മെഡിസിൻ ക്രിട്ടിക്കൽ കെയർ ശിൽപശാല അമല ഹോസ്പിറ്റലിൽ നടത്തി. നവീകരിച്ച എമർജൻസിയുടെയും, ഐ.സി.യു.വിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ശിൽപശാലയിൽ എമർജൻസി നഴ്സിംഗ് സ്റ്റാഫ്, ഡോക്ടേർസ്, ഡയാലിസിസ്, ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

ഡൽഹി എയിംസിൽ നിന്നും എമർജൻസി മെഡിസിൻ ബിരുദാനന്തര ബിരുദം നേടിയ ഡോ.അമൃതാനന്ദ് വിടി. യുടെ നേതൃത്വത്തിലുള്ള സംഘമാണ് ശിൽപശാല നടത്തിയത്. നവീകരിച്ച എമർജൻസിയിൽ 16 ബെഡും, ഐസിയുവിൽ 8 ബെഡും ആണ് ക്രമീകരിച്ചിട്ടുള്ളത്. ഏതുതരം രോഗിയേയും പരിചരിക്കാനുതകുംവിധം ഏറ്റവും നൂതനമായ സാങ്കേതികവിദ്യ അനുസരിച്ചുള്ള സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72624/emergency-medicine-critical-care-workshop-conducted-at-amala-hospital)