---
title: "രാജ്യത്ത് 12,428 പേർക്ക് കൂടി കോവിഡ് ; 356 മരണം"
english_title: "Covid 19 update india oct 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7266/covid-19-update-india-oct-26"
published_at: "2021-10-26T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177a7d6d823d_images - 2021-10-26T123110.244.jpeg"
keywords: []
---

# രാജ്യത്ത് 12,428 പേർക്ക് കൂടി കോവിഡ് ; 356 മരണം

> **Lead Summary:** **ന്യൂഡൽഹി**: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി .24 മണിക്കൂറിനിടെ 12,428 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്.പുതുതായി 356 മരണം കൂടി റിപ്പോർട്ട് ചെയ് തതോടെ ആകെ മരണസംഖ്യ 4,55,068 ആയി ഉയർന്നു .

## Article Content

**ന്യൂഡൽഹി**: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി .24 മണിക്കൂറിനിടെ 12,428 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്.പുതുതായി 356 മരണം കൂടി റിപ്പോർട്ട് ചെയ് തതോടെ ആകെ മരണസംഖ്യ 4,55,068 ആയി ഉയർന്നു .

രോഗമുക്തി നേടിയവരുടെ എണ്ണം 15,951 ആണ് .ആകെ രോഗമുക്തർ 33,583,318. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 1,63,816 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 98.19 %ആയി .

രാജ്യത്ത് ഒക്ടോബർ 25വരെ 60,19,01,543 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതിൽ ഒക് ടോബർ 25ന് 11,31,826 സാമ്ബിളുകൾ പരിശോധിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.രാജ്യത്ത് ഇതേ വരെ 107.22 കോടി (1,07,22,96,865) വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. സംസ്ഥാനങ്ങളിൽ 12.37 കോടി വാക്സിൻ ഡോസുകൾ ലഭ്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം. തിങ്കളാഴ്ച സംസ്ഥാനത്ത് 6,664 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 53 മരണങ്ങളും സ്ഥിരീകരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7266/covid-19-update-india-oct-26)