---
title: "ബിലോ 1500 ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ്"
english_title: "Below 1500 Open Chess Tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72664/below-1500-open-chess-tournament"
published_at: "2022-10-05T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d715321f05_images_(13).jpeg"
keywords: []
---

# ബിലോ 1500 ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ്

> **Lead Summary:**  **സുൽത്താൻ ബത്തേരി: **വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സുബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിൽ വെച്ച് 09.10. 2022 ന് ഞായറാഴ്ച്ച 1500 ൽ താഴെ എലോ റേറ്റിംഗ് വിഭാഗത്തിലുള്ളവർക്കായി ഏകദിന ചെസ്സ് ടൂർണ്ണമെന്റ് നടത്തും.

## Article Content

 **സുൽത്താൻ ബത്തേരി: **വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സുബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിൽ വെച്ച് 09.10. 2022 ന് ഞായറാഴ്ച്ച 1500 ൽ താഴെ എലോ റേറ്റിംഗ് വിഭാഗത്തിലുള്ളവർക്കായി ഏകദിന ചെസ്സ് ടൂർണ്ണമെന്റ് നടത്തും.

കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള 200-ൽ പരം ചെസ്സ് താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് സുൽത്താൻ ബത്തേരി എം.എൽ എ . ഐ.സി. ബാലകൃഷ്ണൻ നിർവ്വഹിക്കും. 10 മണിക്ക് മൽസരങ്ങൾ ആരംഭിക്കും. ടൂർണ്ണമെന്റിൽ ഒരു ലക്ഷം രൂപയുടെ 60 ക്യാഷ് പ്രൈസുകളും 20 ട്രോഫികളും മെഡലുകളും സമ്മാനമായി നൽകുന്നതാണ്. അണ്ടർ 15, അണ്ടർ 12, അണ്ടർ - 10 , അൺറേറ്റഡ്‌ , വിഭാഗങ്ങൾക്ക് പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷൻ ഫീസ് 600/- രൂപ . രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടുക : വിനീഷ് പി.എസ്. -9446350145, സന്തോഷ് വി.ആർ. - 9605020305, രമേഷ് ആർ. -97440 56901

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72664/below-1500-open-chess-tournament)