---
title: "വിജയദശമി ആഘോഷിച്ചു "
english_title: "Vijayadashami was celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72668/vijayadashami-was-celebrated"
published_at: "2022-10-05T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d7d7ba05de_InShot_20221005_181950536.jpg"
keywords: []
---

# വിജയദശമി ആഘോഷിച്ചു 

> **Lead Summary:** **തിരുനെല്ലി**: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. ഗണേശ് ഭട്ടതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു.

## Article Content

**തിരുനെല്ലി**: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. ഗണേശ് ഭട്ടതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു.

ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി കെ.എൽ. രാമചന്ദ്ര ശർമ്മ എന്നിവർ ക്ഷേത്ര വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി. വാഹന പൂജയ്ക്ക് ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി. ഗ്രന്ഥ പൂജയും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72668/vijayadashami-was-celebrated)