മാഹി തിരുനാൾ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം

മാഹി തിരുനാൾ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം
Oct 5, 2022 09:24 PM | By Emmanuel Joseph

മാഹി: ദക്ഷിണ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മഹോത്സവം ദേവാലയമുറ്റത്ത് ബുധനാഴ്ച 11.30 ന് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ കൊടിയുയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഉച്ചക്ക് 12 ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പുറത്തെടുത്ത് ഇടവക വികാരി പ്രധാനകവാടത്തിൽ കൊണ്ടുവന്നശേഷം പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ ഭക്തജനങ്ങൾ തിരുസ്വരൂപത്തിൽ പുഷ്പഹാരങ്ങൾ അണിയിച്ചു. ഇതോടെ 18 ദിവസം നീളുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി.

ഉത്സവപ്രതീതി അറിയിച്ച് പള്ളി അങ്കണത്തിൽ കതിനവെടികളും പള്ളിമണികളും കൂട്ടത്തോടെ മുഴങ്ങി. തിരുസ്വരൂപം പ്രതിഷ്ഠിച്ചതോടെ ജമന്തിമാലകൾ ചാർത്താനും മെഴുകുതിരി തെളിക്കുവാനും വിശ്വാസികളുടെ വൻതിരക്ക് അനുഭവപ്പെട്ടു.

ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ സഹ വികാരി റവ. ഫാ. ഡിലു റാഫൽ, പാരിഷ് കൗൺസിൽ സെക്രട്ടറി. രാജേഷ് ഡിസിൽവ, കണ്ണൂർ-കോഴിക്കോട് രൂപതകളിലെ വൈദികർ സന്യസ്ഥർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൊമ്പിരി സമൂഹം, അൾത്താര ബാലന്മാർ, ഇടവക ജനങ്ങൾ, തീർത്ഥാടകർ തുടങ്ങിയവർ സംബന്ധിച്ചു.

തിരുന്നാളിന്റെ ആദ്യ ദിനമായ ഇന്ന് വൈകീട്ട് 6 മണിക്ക് റവ. ഫാ. റെനി റോഡ്രിഗസ് ന്റെ മുഖ്യ കർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. തുടർന്ന് നൊവേനയും പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയുംഉണ്ടായിരുന്നു.

Mahi festival

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories