---
title: "കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവറായ യുവാവ് ജീവനൊടുക്കിയ നിലയില്‍"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72738/suicide"
published_at: "2022-10-06T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e1e89cecd3_images.jpeg"
keywords: []
---

# കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവറായ യുവാവ് ജീവനൊടുക്കിയ നിലയില്‍

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആംബുലന്‍സ് ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന്നടുത്ത എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പള്ളിക്കുന്ന് കാനത്തൂര്‍ സ്വദേശി ലനീഷിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആംബുലന്‍സ് ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന്നടുത്ത എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പള്ളിക്കുന്ന് കാനത്തൂര്‍ സ്വദേശി ലനീഷിനെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീജിത്ത് - സഫൂറ ദമ്ബതികളുടെ മകനാണ് അവിവാഹിതനായ ലനീഷ് രണ്ടു സഹോദരങ്ങളുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72738/suicide)