---
title: "കണ്ണൂരില്‍ വടിവാളുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72741/kannur"
published_at: "2022-10-06T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e23cb063a8_Screenshot_20221006-060651.png"
keywords: []
---

# കണ്ണൂരില്‍ വടിവാളുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്ത സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയില്‍ നിന്നും വടിവാളുള്‍പ്പെടെ വന്‍ ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയില്‍ നിന്നും വടിവാളുള്‍പ്പെടെ വന്‍ ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

വിളക്കോട്-മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് നിന്നും ഓവുചാലില്‍ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധ ശേഖരം കണ്ടത്. ചാക്കാടുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്ബിനടുത്തുള്ള ഓവുചാലില്‍ നിന്നായിരുന്നു ആയുധങ്ങള്‍ പിടിച്ചെടുത്തത്.ചാക്കില്‍ കെട്ടിയായിരുന്നു ഓവുചാലില്‍ ഒളിപ്പിച്ചിരുന്നത്. ഏഴ് വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയവയാണ് ഇവിടെ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72741/kannur)