---
title: "ക‍ര്‍ണാടകയിൽ ഭാരത്ജോഡോ യാത്രയിൽ ആവേശമായി സോണിയാഗാന്ധി: തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം"
english_title: "Bharat Jodo Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72762/bharat-jodo-yatra"
published_at: "2022-10-06T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e561c26b3e_Screenshot_20221006-094052.png"
keywords: []
---

# ക‍ര്‍ണാടകയിൽ ഭാരത്ജോഡോ യാത്രയിൽ ആവേശമായി സോണിയാഗാന്ധി: തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം

> **Lead Summary:** **ബെംഗളൂരു : **കര്‍ണാടകയിൽ തുടരുന്ന ഭാരത് ജോഡ‍ോ യാത്രക്കൊപ്പം ചേര്‍ന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയിൽ അണി ചേര്‍ന്നത് . രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്.

## Article Content

**ബെംഗളൂരു : **കര്‍ണാടകയിൽ തുടരുന്ന ഭാരത് ജോഡ‍ോ യാത്രക്കൊപ്പം ചേര്‍ന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയിൽ അണി ചേര്‍ന്നത് . രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്.

ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72762/bharat-jodo-yatra)