---
title: "വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കും, വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം നടത്തും"
english_title: "Vadakancheri Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72780/vadakancheri-accident"
published_at: "2022-10-06T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e683ebaa87_images_(1).jpeg"
keywords: []
---

# വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കും, വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം നടത്തും

> **Lead Summary:**  **തിരുവനന്തപുരം: **വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കോട്ടയം ആർ ടി ഒ യാണ് നടപടി ഏകോപിപ്പിക്കുന്നത്. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

## Article Content

 **തിരുവനന്തപുരം: **വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കോട്ടയം ആർ ടി ഒ യാണ് നടപടി ഏകോപിപ്പിക്കുന്നത്. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബസിന്‍റെ  ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും. അപകടത്തെക്കുറിച്ച്  വിദ്യാഭ്യാസം വകുപ്പ് അന്വേഷണം നടത്തും. വിദ്യാഭ്യാസ ഡയറക്ടർക്കാണ്  ചുമതലയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മാർഗ നിർദേശങ്ങൾ പാലിച്ചോ എന്നതുൾപ്പടെ നോക്കും.

അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺട്രാക്ട് ഗാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 km ആണ്. അപകടത്തിൽ പ്പെട്ട ബസ് സഞ്ചരിച്ചത് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് ഇത് രേഖപ്പെടുത്തിയത്. സ്‌പീഡ്‌ ഗവേർണർ വിചേഭിച്ചിരുന്നുവെന്ന് സംശയിക്കുന്നുി. പാലക്കാട് RTO സ്പീഡ് ഗവേർണർ പരിശോധിച്ചു.

ഇന്നലെ രാത്രി12 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72780/vadakancheri-accident)