---
title: "പേരാവൂരിൽ കൃപ ഹോമിയോപ്പതി മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക് പ്രവർത്തനമാരംഭിച്ചു"
english_title: "Kripa Homeopathy Multi Specialty Clinic started functioning at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72787/kripa-homeopathy-multi-specialty-clinic-started-functioning-at-peravoor"
published_at: "2022-10-06T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e6d3f2cf8e_Picsart_22-10-06_11-08-16-190.jpg"
keywords: []
---

# പേരാവൂരിൽ കൃപ ഹോമിയോപ്പതി മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** പേരാവൂർ: പേരാവൂർ പുതിയ ബസ്റ്റാൻഡിനു സമീപം കാർമൽ സെന്ററിൽ കൃപ ഹോമിയോപ്പതി എന്ന പേരിൽ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ക്ലിനിക്കിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചെങ്ങോം സെന്റ്. സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സന്തോഷ് നെടുങ്ങാട്ട് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

## Article Content

പേരാവൂർ: പേരാവൂർ പുതിയ ബസ്റ്റാൻഡിനു സമീപം കാർമൽ സെന്ററിൽ കൃപ ഹോമിയോപ്പതി എന്ന പേരിൽ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ക്ലിനിക്കിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചെങ്ങോം സെന്റ്. സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സന്തോഷ് നെടുങ്ങാട്ട് വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി അയിലുക്കുന്നേൽ, മൗണ്ട് കാർമൽ ആശ്രമം സുപ്പീരിയർ ഫാ. മാത്യു മാന്തോട്ടം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെങ്ങോം സ്വദേശിനി കിഴുകണ്ടയിൽ ഡോ. മരിയ തെരേസിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ലിനിക്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6:30 വരെയും ക്ലിനിക്കിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്.

സന്ധി വാതങ്ങൾ, നട്ടെല്ല് സംബന്ധമായ വേദനകൾ, മൂത്രശയ രോഗങ്ങൾ, സ്ത്രീ സംബന്ധമായ രോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ, ജലദോഷം, തുമ്മൽ, വിട്ടുമാറാത്ത അലർജി, ജീവിതശൈലി രോഗങ്ങൾ, വെറ്റിനറി ഹോമിയോ, പ്രതിരോധ മരുന്നുകൾ , മഴക്കാല രോഗങ്ങൾ തുടങ്ങിയവർക്കുള്ള ചികിത്സ ക്ലിനിക്കിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72787/kripa-homeopathy-multi-specialty-clinic-started-functioning-at-peravoor)