---
title: "അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ക്ഷീരമേഖലയിലേക്കും വ്യാപിപ്പിച്ച് മാനന്തവാടി നഗരസഭ"
english_title: "Ayyankali Employment Guarantee Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72821/ayyankali-employment-guarantee-scheme"
published_at: "2022-10-06T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e88e20dfd2_Picsart_22-10-06_13-03-39-673.jpg"
keywords: []
---

# അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ക്ഷീരമേഖലയിലേക്കും വ്യാപിപ്പിച്ച് മാനന്തവാടി നഗരസഭ

> **Lead Summary:** മാനന്തവാടി: അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ക്ഷീരമേഖലയിലേക്കും വ്യാപിപ്പിച്ച് മാനന്തവാടി നഗരസഭ. ക്ഷീര കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയുടെ മേറ്റ് മാർക്കുള്ള പരിശീനം തുടങ്ങി. മുപ്പതിന്നായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് നിഗമനത്തിൽ ഒരു കോടി രൂപയോളം പദ്ധതിക്കായി മാറ്റിവയ്ക്കുമെന്ന് നഗരസഭാ അധികൃതർ.

## Article Content

മാനന്തവാടി: അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ക്ഷീരമേഖലയിലേക്കും വ്യാപിപ്പിച്ച് മാനന്തവാടി നഗരസഭ. ക്ഷീര കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയുടെ മേറ്റ് മാർക്കുള്ള പരിശീനം തുടങ്ങി. മുപ്പതിന്നായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് നിഗമനത്തിൽ ഒരു കോടി രൂപയോളം പദ്ധതിക്കായി മാറ്റിവയ്ക്കുമെന്ന് നഗരസഭാ അധികൃതർ.

രണ്ടു പശുക്കളുള്ളതും പത്ത് ലിറ്ററിൽ കുറയാതെ പാൽ അളക്കുന്ന കർഷകർക്ക് ഒരു ദിവസത്തെ തൊഴിലുറപ്പ് വേതനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. ഇതു വഴി ആയിരത്തോളം ക്ഷീരകർഷക കുടുംബങ്ങൾക്ക് വേതനം ഉറപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഒരു കുടുംബത്തിന് ഒരു വർഷം മുപ്പത് തൊഴിൽ ദിനങ്ങളിലെ വേതനമാണ്  ലഭിക്കുക.തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലുൾപ്പെടുത്തുന്ന വയനാട്ടിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും നഗരസഭയായി മാറുകയാണ് മാനന്തവാടി.

കേരളത്തിൽ ഇതിന് മുമ്പ് തൊടുപുഴ നഗരസഭയാണ് തൊഴിലുറപ്പ് പദ്ധതി  ക്ഷീരമേഖലയിലുൾപ്പെടുത്തിയിരുന്നത്. പദ്ധതിവഴി മാനന്തവാടി നഗരസഭാ പരിധിയിലെ ക്ഷീര കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും ക്ഷീരമേഖലയെ പിടിച്ചു നിർത്താനും  കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് മേറ്റുമാരുടെ യോഗം മാനന്തവാടിയിൽ സംഘടിപ്പിച്ചു.

മാനന്തവാടി നഗരസഭാദ്ധ്യക്ഷ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു , ലേഖാ രാജീവൻ ,സിന്ധു സെബാസ്റ്റ്യൻ ,ഷിബു ജോർജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72821/ayyankali-employment-guarantee-scheme)