---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കായിക മേളയ്ക്ക് തുടക്കമായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72836/kelakam"
published_at: "2022-10-06T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e95d6b3745_PicsArt_10-06-02.14.50.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കായിക മേളയ്ക്ക് തുടക്കമായി

> **Lead Summary:** **കേളകം:** സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 59 മത് കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഇന്ത്യൻ ഫിസ്റ്റ് ബോള്‍ കോച്ച് ഷൈജു കെ സെബാസ്റ്റ്യൻ കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണ്ണാഭമായ മാർച്ച് ഫാസ്റ്റില്‍ കേളകം സബ് ഇൻസ്പെക്ടർ ബിനു മോഹൻ സല്യൂട്ട് സ്വീകരിച്ചു.

## Article Content

**കേളകം:** സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 59 മത് കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഇന്ത്യൻ ഫിസ്റ്റ് ബോള്‍ കോച്ച് ഷൈജു കെ സെബാസ്റ്റ്യൻ കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണ്ണാഭമായ മാർച്ച് ഫാസ്റ്റില്‍ കേളകം സബ് ഇൻസ്പെക്ടർ ബിനു മോഹൻ സല്യൂട്ട് സ്വീകരിച്ചു.

ഫിസ്റ്റ് ബോള്‍ കേരള ടീം ക്യാപ്റ്റൻ സുജിത് കുമാർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി ഉദ്ഘാടന പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് പതാക ഉയർത്തി. ദീപശിഖാ പ്രയാണത്തിന് ഹെഡ്മാസ്റ്റർ എം വി മാത്യു തിരി തെളിയിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി ഐസക് ഇ പി, സ്റ്റാഫ് പ്രതിനിധി അനിത ആര്‍ എന്നിവർ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ സോണി ഫ്രാൻസിസ് സ്വാഗതവും ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന സ്കൂള്‍ കായികമേളയില്‍ നൂറ് കണക്കിന് കുട്ടികള്‍ മാറ്റുരക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72836/kelakam)