---
title: "കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ്  സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തിയ്യതികളിൽ"
english_title: "Confederation of All Kerala Caters State Conference on 10th and 11th October "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72849/confederation-of-all-kerala-caters-state-conference-on-10th-and-11th-october"
published_at: "2022-10-06T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ea8b191055_Picsart_22-10-06_15-36-24-972.jpg"
keywords: []
---

# കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ്  സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തിയ്യതികളിൽ

> **Lead Summary:** **കണ്ണൂർ : **കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തിയ്യതികളിൽ കണ്ണൂർ എക്സോറ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 10ന് ഉച്ചയ്ക്ക് 2.30 ന് സമ്മേളന നഗരി കേന്ദ്രീകരിച്ച് വിളംബര ജാഥ നടത്തും. തുടർന്ന് പതാക ഉയർത്തും.

## Article Content

**കണ്ണൂർ : **കോൺഫഡറേഷൻ ഓഫ് ഓൾ കേരള കാറ്റേഴ്സ് സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തിയ്യതികളിൽ കണ്ണൂർ എക്സോറ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 10ന് ഉച്ചയ്ക്ക് 2.30 ന് സമ്മേളന നഗരി കേന്ദ്രീകരിച്ച് വിളംബര ജാഥ നടത്തും. തുടർന്ന് പതാക ഉയർത്തും.

ഒക്ടോബർ 11ന് രാവിലെ 10ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മേളനം ഉദ്ഘാടനം ചെയും. കാറ്ററിങ് എക്സിബിഷൻ കോർപ്പറേഷൻ മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയും.

സി.എ.കെ.സി. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റഹിം അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2.30 മുതൽ കുടുംബസംഗമം നടക്കും. വൈകീട്ട് നാലുമണിക്ക് പൊതുസമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുർ റഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എം.എൽ.എ , സജീവ് ജോസഫ് എം.എൽ.എ പങ്കെടുക്കും. സിപി ലതീഫ്, സാജു വാകാനി പുഴ, ഷംസു നാലകത്ത്, രാജേഷ്, എം.ആർ റഷീദ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72849/confederation-of-all-kerala-caters-state-conference-on-10th-and-11th-october)