---
title: "പാനൂർ നഗരത്തിലെ നാൽക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ ഉദ്ഘാടനം ശനിയാഴ്ച "
english_title: "Inauguration of traffic signal installed at Kalkavala in Panur city on Saturday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72851/inauguration-of-traffic-signal-installed-at-kalkavala-in-panur-city-on-saturday"
published_at: "2022-10-06T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633eacad416c1_Picsart_22-10-06_15-39-21-621.jpg"
keywords: []
---

# പാനൂർ നഗരത്തിലെ നാൽക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ ഉദ്ഘാടനം ശനിയാഴ്ച 

> **Lead Summary:** പാനൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നാൽക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ ഉദ്ഘാടനം ശനിയാഴ്ച 3.30ന് നടക്കും.കെ പി.മോഹനൻ എം.എൽ.എയുടെ 2021-22 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ് സിഗ്നൽ ലൈറ്റ് ഒരുക്കിയത്.

## Article Content

പാനൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നാൽക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ ഉദ്ഘാടനം ശനിയാഴ്ച 3.30ന് നടക്കും.കെ പി.മോഹനൻ എം.എൽ.എയുടെ 2021-22 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ് സിഗ്നൽ ലൈറ്റ് ഒരുക്കിയത്.

ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനമൊരുക്കി കൂടുതൽ കാര്യക്ഷമമാക്കും. സിഗ്നൽ ലൈറ്റ് വരുന്നതോടെ നഗരത്തിൽ വരുത്തേണ്ട ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ നഗരസഭ, പോലീസ് അധികൃതരും എം.എൽ.എയും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വിഭാഗത്തിന്റെ സഹായത്തോടെ റോഡിൽ ആവശ്യമായ യാത്രാ സൂചകങ്ങൾ വരച്ചു ചേർക്കും. വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ പോലീസ് ആവശ്യമായ സംവിധാനമൊരുക്കും.

കെ.പി.മോഹനൻ എം.എൽ.എ , നഗരസഭാ ചെയർമാൻ വി. നാസർ, പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, നഗരസഭാ കൗൺസിലർമാരായ പി.കെ.പ്രവീൺ, ഉസ്മാൻ പെരിക്കാലി, നസീല കണ്ടിയിൽ, കെൽട്രോൺ പ്രതിനിധി എന്നിവർ ബുധനാഴ്ച വൈകീട്ട് നാൽക്കവലയിലെത്തി പരിശോധന നടത്തി. നാൽക്കവലയിലെ കൈവരികളുൾപടെ മാറ്റി കൂടുതൽ സൗകര്യം റോഡിൽ വരുത്താൻ പൊതുമരാമത്ത് വിഭാഗവുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72851/inauguration-of-traffic-signal-installed-at-kalkavala-in-panur-city-on-saturday)