---
title: "അടക്കാത്തോട്ടിൽ തേനീച്ച വളർത്തൽ പരിശീലന പരിപാടി നടത്തി"
english_title: "Conducted beekeeping training program at Adakkathottu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7287/conducted-beekeeping-training-program-at-adakkathottu"
published_at: "2021-10-26T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177ba9e3f15a_PicsArt_10-26-01.49.29.jpg"
keywords: []
---

# അടക്കാത്തോട്ടിൽ തേനീച്ച വളർത്തൽ പരിശീലന പരിപാടി നടത്തി

> **Lead Summary:** കേളകം: ഹോർട്ടികോർപ്പ് - ഹോർട്ടികൾച്ചർ മിഷൻ, കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റേയും ഹോർട്ടികോർപ്പ് മാജിനിംഗ് സെന്റർ കാസർഗോഡ്, ചുങ്കക്കുന്ന് തേൻ സൊസൈറ്റിയുടേയും ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ ഫീൽഡുതല പ്രായോഗിക ദ്വിദിന-തുടർ പരിശീലന പരിപാടി അടയ്ക്കാത്തോട് നടന്നു.

## Article Content

കേളകം: ഹോർട്ടികോർപ്പ് - ഹോർട്ടികൾച്ചർ മിഷൻ, കേളകം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റേയും ഹോർട്ടികോർപ്പ് മാജിനിംഗ് സെന്റർ കാസർഗോഡ്, ചുങ്കക്കുന്ന് തേൻ സൊസൈറ്റിയുടേയും ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ ഫീൽഡുതല പ്രായോഗിക ദ്വിദിന-തുടർ പരിശീലന പരിപാടി അടയ്ക്കാത്തോട് നടന്നു.

ഹോർട്ടികോർപ്പ് റിട്ട: ഉദ്യോഗസ്ഥൻ പി.ആർ മുരളീധരൻ ക്ലാസ് എടുത്തു. ജോർജ് പൊയ്ക്കുന്നേൽ,സി.ആർ മോഹനൻ, അലക്സാണ്ടർ, തോമസ് പടിയക്കണ്ടം തുടങ്ങിയവർ സംസാരിച്ചു.

തേനീച്ച വളർത്തൽ, പെട്ടി പിരിക്കൽ, തേൻ എടുക്കൽ, അട വെച്ച് കെട്ടൽ എന്നിവയിലാണ് പരിശീലനം നൽകിയത്.35 കർഷകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7287/conducted-beekeeping-training-program-at-adakkathottu)