അയൽവാസിയുടെ എടിഎം കാർഡ് മോഷ്ടിച്ച് 1.84 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീകൾ പിടിയിൽ

അയൽവാസിയുടെ എടിഎം കാർഡ് മോഷ്ടിച്ച് 1.84 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീകൾ പിടിയിൽ
Oct 6, 2022 08:21 PM | By Emmanuel Joseph

അയല്‍വാസിയുടെ എടിഎം കാര്‍ഡും പിന്‍ നമ്ബറും മോഷ്ടിച്ച്‌ 1.84 ലക്ഷം രൂപ തട്ടിയെടുത്ത യുവതികള്‍ അറസ്റ്റില്‍. കാസര്‍കോട് ഹൊസങ്ങാടി സമീറ മന്‍സിലില്‍ സമീറ (31), വടൂക്കര എസ്.എന്‍. നഗര്‍ കളപ്പുരയില്‍ വീട്ടില്‍ ഷാജിത (36) എന്നിവരെയാണ് നെടുപുഴ എസ്.ഐ. അനുദാസ് കെ. അറസ്റ്റ് ചെയ്തത്. വടൂക്കര എസ്.എന്‍. നഗറില്‍ താമസിക്കുന്ന റിട്ട. അധ്യാപിക റഹ്‌മത്തിന്റെ എ.ടി.എം. കാര്‍ഡാണ് ഇവര്‍ മോഷ്ടിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്നായാണ് 1.84 ലക്ഷം രൂപ മോഷ്ടാക്കള്‍ പിന്‍വലിച്ചത്.

പരാതിക്കാരിയുടെ വീട്ടിലാണ് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 19-ന് ഇവര്‍ സാഹിത്യ അക്കാദമിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിന് ശേഷം മൂവരും രാത്രിയില്‍ തിരിച്ചെത്തി. പരാതിക്കാരി വിശ്രമിക്കുന്ന സമയത്ത് ഷാജിതയുടെ നിര്‍ദേശപ്രകാരം ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന എടിഎം കാര്‍ഡും പിന്‍ നമ്ബര്‍ എഴുതിയ കടലാസും സമീറ മോഷ്ടിക്കുകയായിരുന്നു.

അന്ന് രാത്രിതന്നെ ഇവര്‍ പണം പിന്‍വലിക്കാന്‍ ആരംഭിച്ചു. പണം പിന്‍വലിച്ചതിന്റെ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് വന്നിരുന്നെങ്കിലും പരാതിക്കാരി ശ്രദ്ധിച്ചിരുന്നില്ല. സെപ്റ്റംബര്‍ 27-ന് പണം പിന്‍വലിക്കാനായി ബാങ്കില്‍ നേരിട്ടുപോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പിന്നീടുള്ള പരിശോധനയിലാണ് എടിഎം.കാര്‍ഡ് നഷ്ടപ്പെട്ട വിവരം മനസ്സിലാകുന്നത്.

എടിഎം സെന്ററുകളിലെ CCTV ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. മോഷ്ടിച്ച പണം കടം വീട്ടാന്‍ ഉപയോഗിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. അന്വേഷണസംഘത്തില്‍ ഗ്രേഡ് സീനിയര്‍ സി.പി.ഒ.മാരായ സിബു, പ്രേംനാഥ്, ശ്രീജിത്ത്, ശുഭ, സി.പി.ഒ. ജാന്‍സി എന്നിവരുമുണ്ടായിരുന്നു.

Arrested

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories