---
title: "കണ്ണൂരിൽ നിക്ഷേപ തട്ടിപ്പ് ; മുസ്‌ലിംലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ"
english_title: "Local leader of the Muslim League arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7295/local-leader-of-the-muslim-league-arrested"
published_at: "2021-10-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177c3ea90049_images (46).jpeg"
keywords: []
---

# കണ്ണൂരിൽ നിക്ഷേപ തട്ടിപ്പ് ; മുസ്‌ലിംലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

> **Lead Summary:**  കണ്ണൂർ: ഫാ​ഷ​ൻ​ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ് മാ​തൃ​ക​യി​ൽ ക​ണ്ണൂ​രി​ലും ത​ട്ടി​പ്പ് നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലീഗ് പു​ഴാ​തി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​പി. നൗ​ഷാ​ദാ​ണ് വിമാനതാവളത്തിൽ നിന്നും പിടിയിലായത്.

## Article Content

 കണ്ണൂർ: ഫാ​ഷ​ൻ​ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ് മാ​തൃ​ക​യി​ൽ ക​ണ്ണൂ​രി​ലും ത​ട്ടി​പ്പ് നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലീഗ് പു​ഴാ​തി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​പി. നൗ​ഷാ​ദാ​ണ് വിമാനതാവളത്തിൽ നിന്നും പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ കണ്ണുർ വിമാനതാവളത്തിൽ വെച്ചാണ് ഇയാളെ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കോടെരിയും സംഘവും അറസ്റ്റു ചെയ്തത്. നി​ക്ഷേ​പ​ക​രു​ടെ ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​മാ​യി ജ്വ​ല്ല​റി ജ​ന​റ​ൽ മാ​നേ​ജ​രാ​യ ഇയാൾ മു​ങ്ങുകയായിരുന്നു എന്നാണ് പരാതി.

പ​ണം ന​ഷ്ട​പ്പെ​ട്ട ഏ​ഴു​പേ​ർ ക​ണ്ണൂ​ർ എ​സി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തിരുന്നു. സ്വ​ർ​ണ​വും പ​ണ​വും നി​ക്ഷേ​പി​ച്ച അ​മ്പ​തോ​ളം പേ​രാ​ണ്‌ ത​ട്ടി​പ്പി​നി​ര​യാ​യ​ത്‌. ഇ​തു​സം​ബ​ന്ധി​ച്ച് ലീ​ഗ് ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കി​യിരുന്നു ഇതേ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.

ക​ണ്ണൂ​ർ ഫോ​ർ​ട്ട്‌ റോ​ഡി​ലെ ജ്വല്ലറിയിൽ മാ​ർ​ക്ക​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു നൗ​ഷാ​ദ്‌. ജ​ന​റ​ൽ മാ​നേ​ജ​രെ​ന്ന നി​ല​യി​ലാ​ണ്‌ ഇ​യാ​ൾ നി​ക്ഷേ​പ​ക​രെ വ​ല​യി​ലാ​ക്കി​യ​തെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7295/local-leader-of-the-muslim-league-arrested)