---
title: "വടക്കാഞ്ചേരി അപകടം: ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും, ജോമോനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും"
english_title: "Vadakancheri Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72964/vadakancheri-accident"
published_at: "2022-10-07T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633f6c32b925d_Screenshot_20221007-052828.png"
keywords: []
---

# വടക്കാഞ്ചേരി അപകടം: ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും, ജോമോനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

> **Lead Summary:** **പാലക്കാട്: **വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം വാഹനാപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.

## Article Content

**പാലക്കാട്: **വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം വാഹനാപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.

നിലവില്‍ ഡ്രൈവര്‍ ജോമോനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോമോനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുകയും ചെയ്യും. അപകടസമയം ജില്ലാ പൊലീസ് മേധാവിയോട് ഉള്‍പ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും.

ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാള്‍ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ആയിരിക്കും പൊലീസ് അന്വേഷിക്കുക. ബസിന്റെ ഫിറ്റ്നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസന്‍സ് റദ്ധാകുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിച്ച ജോമോന്‍, ബസ് ഉടമക അരുണ്‍, എന്നിവരെ കൊല്ലം ചവറയില്‍ വച്ച്‌ പോലീസ് പിടികൂടിയത്. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങള്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടില്‍ കൃത്രിമത്വം നടത്തിയതായി കണ്ടെത്തല്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72964/vadakancheri-accident)