---
title: "എല്‍എസ്ഡി സ്‌റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയി‍ല്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72965/arrested"
published_at: "2022-10-07T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633f6ebf671ee_PicsArt_10-07-05.39.39.jpg"
keywords: []
---

# എല്‍എസ്ഡി സ്‌റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയി‍ല്‍

> **Lead Summary:** **തലശേരി:** കണ്ണൂര്‍ ദേശീയപാതയില്‍ തോട്ടടക്ക് സമീപം ലക്ഷങ്ങള്‍ വിലമതിക്കുന്ന എല്‍എസ്ഡി സ്റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയിലായി.

## Article Content

**തലശേരി:** കണ്ണൂര്‍ ദേശീയപാതയില്‍ തോട്ടടക്ക് സമീപം ലക്ഷങ്ങള്‍ വിലമതിക്കുന്ന എല്‍എസ്ഡി സ്റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയിലായി.

കോട്ടയംപൊയില്‍ പത്തായക്കുന്ന് സ്വദേശി ഉമ നിവാസില്‍ കെ മുഹമ്മദ്‌ ഷാനിലി (29) നെയാണ് കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്ത് തോട്ടടയില്‍ വാഹനപരിശോധനയ്‌ക്കിടെ അറസ്‌റ്റുചെയ്തത്. കെ എല്‍ 40 എസ് 3693 നമ്പർ കാറിലാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയത്. 191 എല്‍എസ്ഡി സ്റ്റാമ്ബും 6.443 ​ഗ്രാം എംഡിഎംഎയും പ്രതിയില്‍നിന്ന് പിടികൂടി.

യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ എല്‍എസ്ഡി സ്റ്റാമ്ബും മയക്കുമരുന്നും എത്തിച്ച്‌ നല്‍കുന്ന ചെറുകിട വില്‍പ്പനക്കാര്‍ക്ക് ആവശ്യാനുസരണം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് മുഹമ്മദ്‌ ഷാനിലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മേല്‍വിലാസത്തില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് എത്തിച്ചാണ് വില്‍പ്പന. മുമ്ബും മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ സന്തോഷ്, എന്‍ വി പ്രവീണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി പി സുഹൈല്‍, എന്‍ രജിത്ത് കുമാര്‍, സി എച്ച്‌ റിഷാദ് , എം സജിത്ത്, ടി അനീഷ്, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ സി അജിത്ത് ഉത്തര മേഖലാ കമീഷണര്‍ സ്‌ക്വാഡ് അംഗം പി ജലീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72965/arrested)