---
title: "പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍"
english_title: "Central Govt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72991/central-govt"
published_at: "2022-10-07T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fb49871dfa_Screenshot_20221007-103630.png"
keywords: []
---

# പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

> **Lead Summary:** പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

## Article Content

പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളില്‍ കേന്ദ്രം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72991/central-govt)