---
title: "രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും: സ്വിഫ്റ്റ് ബസുകളുടെ വേ​ഗപരിധി കൂട്ടിയത് പുനരാലോചിക്കും, ഗതാ​ഗത മന്ത്രി"
english_title: "Transport Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73010/transport-minister"
published_at: "2022-10-07T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fc6e9d209a_images.jpeg"
keywords: []
---

# രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും: സ്വിഫ്റ്റ് ബസുകളുടെ വേ​ഗപരിധി കൂട്ടിയത് പുനരാലോചിക്കും, ഗതാ​ഗത മന്ത്രി

> **Lead Summary:**  **തിരുവനന്തപുരം: **സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു . ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് .

## Article Content

 **തിരുവനന്തപുരം: **സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു . ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് .

എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും . സ്പീഡ് ഗവർണർ നടപടി കർശനമാക്കും. സ്പീഡ് ഗവർണർ അഴിച്ചു മാറ്റുന്ന സംഭവങ്ങൾ ഉണ്ട്. ഡീലർമാരുടെ സഹായവും ഉണ്ട് അവർക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലർമാരുടെ ഷോ റൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും .

ഇല്ലെങ്കിൽ ടെസ്റ്റിന് വന്നാൽ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ്‌ നൽകുന്നവർക്ക് എതിരെ നടപടി എടുക്കും മോട്ടോർ വാഹന നിയമങ്ങൾ കേന്ദ്ര നിയമങ്ങൾ ആണ് . പിഴ വളരെ കുറവാണ് . നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തി നടപടികളെടുത്തു. പക്ഷെ ബസ് ഉടമകൾ കോടതിയിൽ പോയി. അതുകൊണ്ട് മറ്റു നടപടികൾ സാധ്യമാകുന്നില്ല . വടക്ക‍ഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിതവേ​ഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു . 10.18നും 10.59നും ആണ് മുന്നറിയിപ്പ് വന്നത്. വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവരുടെ അനാസ്ഥ എന്നാണ് പ്രാഥമിക നി​ഗമനം. മുന്നിൽ പോയ കെഎസ്ആർടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തിൽ ആണ്.

കെ സ്വിഫ്റ്റ്‌ ബസുകളുടെ വേഗപരിധി ഇപ്പോൾ 110 കിലോമീറ്റ‍ർ ആണ്.  ഇത് നിയമങ്ങൾക്ക് എതിരാണ്. കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുന:പരിശോധിക്കുമെന്നും ​ഗതാ​ഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73010/transport-minister)