---
title: "മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂരിൽ രണ്ടു പേർ അറസ്റ്റിൽ"
english_title: "Two arrested in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7303/two-arrested-in-kannur"
published_at: "2021-10-26T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177cb8f7836b_PicsArt_10-26-03.00.08.jpg"
keywords: []
---

# മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂരിൽ രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എട്ടു പവൻ്റെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശികളായ രണ്ടു പേരെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്ത്. കഴിഞ്ഞ സെപ്തംബർ ഒൻപതിന് ചൊവ്വ സഹകരണ ബാങ്കിൽ നാലു പവനും കഴിഞ്ഞ ദിവസം എളയാവൂർ സഹകരണ ബാങ്കിലുമാണ് ഇവർ സ്വർണപ്പണയ തട്ടിപ്പ് നടത്തിയത്.

## Article Content

കണ്ണൂർ: സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എട്ടു പവൻ്റെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശികളായ രണ്ടു പേരെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്ത്. കഴിഞ്ഞ സെപ്തംബർ ഒൻപതിന് ചൊവ്വ സഹകരണ ബാങ്കിൽ നാലു പവനും കഴിഞ്ഞ ദിവസം എളയാവൂർ സഹകരണ ബാങ്കിലുമാണ് ഇവർ സ്വർണപ്പണയ തട്ടിപ്പ് നടത്തിയത്.

മഞ്ചേരി മുല്ലപ്രയിലെ കെ.എസ് റിജേഷ്  ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിന് സമീപമുള്ള നിധീഷ്  എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതിയായ സിദ്ദിഖ് എന്നയാളെ പിടികിട്ടാനുണ്ട്. പ്രതികൾ കഴിഞ്ഞ കുറെക്കാലമായി മേലെചൊവ്വ വാട്ടർ ടാങ്കിനു സമീപത്തു താമസിച്ചു വരികയായിരുന്നു.

ബാങ്ക് സെക്രട്ടറിമാർ നൽകിയ പരാതിയിൽ കണ്ണുർ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.അറസ്റ്റിലായവരെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7303/two-arrested-in-kannur)