പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം 14,15 തീയതികളിൽ

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം 14,15 തീയതികളിൽ
Oct 7, 2022 04:14 PM | By Niranjana

പേരാവൂർ: പേരാവൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം 14,15 തീയതികളിൽ കൊളക്കാട് സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും.കന്നുകാലി പ്രദർശനം,ക്ഷീരകർഷകരെ ആദരിക്കൽ,ക്ഷീര വികസന സെമിനാർ,ഡയറി ക്വിസ്,എക്‌സിബിഷൻ എന്നിവയുണ്ടാവും.


14ന് വൈകിട്ട് മൂന്നിന് കന്നുകാലി പ്രദർശന മത്സരം.15ന് രാവിലെ ഒൻപതിന് ക്ഷീര വികസന സെമിനാർ,11 മണിക്ക് പൊതുസമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഉത്പാദന മികവിന് രോഗനിർണയവും നിയന്ത്രണവും,ക്ഷീരമേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.


ജില്ലാ ക്ഷീരവികസന വകുപ്പ്,പേരാവൂർ ക്ഷീരവികസന യൂണിറ്റ്,യൂണിറ്റിലെ വിവിധ സഹകരണ സംഘങ്ങൾ,ത്രിതല പഞ്ചായത്തുകൾ,മൃഗസംരക്ഷണ വകുപ്പ്,കൊളക്കാട് ക്ഷീരോത്പാദക സഹകരണ സംഘം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.


പത്രസമ്മേളനത്തിൽ പേരാവൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,സംഘാടക സമിതി ചെയർമാൻ എം.ആർ.ആൽബർട്ട്,ക്ഷീരവികസന ഓഫീസർ കെ.അനുശ്രീ,ഡയറി ഫാം ഇൻസ്ട്രക്ടർ പി.ബിനുരാജ്,കൊളക്കാട് ക്ഷീരോത്പാദക സംഘം സെക്രട്ടറി ഷിബി തോമസ് എന്നിവർ സംബന്ധിച്ചു.

Peravoor Block Dairy Meet on 14th and 15th

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories