---
title: "പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ മൊബൈൽ കട അടിച്ച് തകർത്ത സംഭവത്തിൽ ജില്ലാ-ഏരിയ നേതാക്കളെക്കൂടി പ്രതിപട്ടികയിൽ"
english_title: "Popular fund harthal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73067/popular-fund-harthal"
published_at: "2022-10-07T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634007b8a36e6_Picsart_22-10-07_16-34-09-994.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ മൊബൈൽ കട അടിച്ച് തകർത്ത സംഭവത്തിൽ ജില്ലാ-ഏരിയ നേതാക്കളെക്കൂടി പ്രതിപട്ടികയിൽ

> **Lead Summary:** പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ മൊബൈൽ കട അടിച്ച് തകർത്ത സംഭവത്തിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ കൂടാതെ ജില്ലാ-ഏരിയ നേതാക്കളെക്കൂടി കേസിൽ പ്രതി ചേർത്തു. ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിച്ച എളമ്പേരത്തെ സിസ്റ്റം കെയർ മൊബൈൽസ് ആന്റ് ഇലക്ട്രോണിക്ക് എന്ന സ്ഥാപനമാണ് പി എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്തത്.

## Article Content

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ മൊബൈൽ കട അടിച്ച് തകർത്ത സംഭവത്തിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ കൂടാതെ ജില്ലാ-ഏരിയ നേതാക്കളെക്കൂടി കേസിൽ പ്രതി ചേർത്തു. ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിച്ച എളമ്പേരത്തെ സിസ്റ്റം കെയർ മൊബൈൽസ് ആന്റ് ഇലക്ട്രോണിക്ക് എന്ന സ്ഥാപനമാണ് പി എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്തത്.

സ്ഥാപനത്തിന്റെ ഉടമ പി.പി. ആഷാദിന്റെ പരാതിയിലാണ് പി ഡി പി പി ആക്ട് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്ത് .തളിപ്പറമ്പ് ഡി.വൈ. എസ്.പി. എം.പി വിനോദാണ് കേസ് അന്വേഷിക്കുന്നത്. കട അടിച്ച് തകർത്ത സംഭവത്തിൽ നേരത്തെ അറസ്റ്റിലായ രണ്ട് പി.എ ഫ്.ഐ പ്രവർത്തകർ റിമാൻഡിലാണ്. പോപ്പുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ല പ്രസിഡണ്ട് എ.പി മുഹമ്മദ്, ജില്ല സെക്രട്ടറി സി.സി മുഹമ്മദ് അനസ്, തളിപ്പറമ്പ് ഡിവിഷൻ പ്രസിഡണ്ട് വി.എം ആരി ഫ്, സെക്രട്ടറി കുറ്റിക്കോൽ പാറാട്ടെ പി.എ അബൂബക്കർ, ഏരിയ പ്രസിഡണ്ട് കാക്കാ ത്തോടിലെ എ.എ ഷഹൂദ്, ഏരിയാ സെക്രട്ടറി നസീർ കല്ലായി എന്നിവരെയാണ് നിലവിൽ പ്രതി ചേർത്തത്. സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താർ, എൻ. ഐ.എ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം പ്രതി ചേർത്ത ജില്ലാ ഏരിയാ നേതാക്കൻമാർ ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73067/popular-fund-harthal)