---
title: "മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽനിന്ന്  2.34 ഗ്രാം  എം.ഡി.എം.എ പിടികൂടി"
english_title: "2.34 grams of MDMA was seized from Muthanga Excise Checkpost"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73195/234-grams-of-mdma-was-seized-from-muthanga-excise-checkpost"
published_at: "2022-10-08T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63411492787a6_Picsart_22-10-08_11-32-32-556.jpg"
keywords: []
---

# മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽനിന്ന്  2.34 ഗ്രാം  എം.ഡി.എം.എ പിടികൂടി

> **Lead Summary:** മുത്തങ്ങ: എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. 2.34 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് സ്വദേശിയായ നരിക്കുന്നേൽ വീട്ടിൽ ബിജിത്ത് ബിജു എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

## Article Content

മുത്തങ്ങ: എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. 2.34 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് സ്വദേശിയായ നരിക്കുന്നേൽ വീട്ടിൽ ബിജിത്ത് ബിജു എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ബാംഗ്ലൂർ -കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്രക്കാരനായിരുന്നു ഇയാൾ. . പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി, എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ,പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ.പി ,സിവിൽ എക്സൈസ് ഓഫീസർമാരായ സോമൻ.കെ അനൂപ്.ഇ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73195/234-grams-of-mdma-was-seized-from-muthanga-excise-checkpost)