---
title: "ബാലസഭ കുട്ടികളുടെ ലഹരി മുകത ക്യാമ്പയിന്റെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു"
english_title: "Balasabha Children's Lahari Mukatha Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73200/balasabha-childrens-lahari-mukatha-camp"
published_at: "2022-10-08T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63411d4f76372_Picsart_22-10-08_12-01-43-271.jpg"
keywords: []
---

# ബാലസഭ കുട്ടികളുടെ ലഹരി മുകത ക്യാമ്പയിന്റെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: ബാലസഭ കുട്ടികളുടെ ലഹരി മുകത ക്യാമ്പയിന്റെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ക്യാമ്പയിനോടനുബന്ധിച്ചാണ് പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ബാലസഭ കുട്ടികളുടെ ലഹരി മുകത ക്യാമ്പയിന്റെ ഭാഗമായി നടത്തിയ മാരത്തോൺ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: ബാലസഭ കുട്ടികളുടെ ലഹരി മുകത ക്യാമ്പയിന്റെ ഭാഗമായി മാരത്തോൺ സംഘടിപ്പിച്ചു. ക്യാമ്പയിനോടനുബന്ധിച്ചാണ് പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ബാലസഭ കുട്ടികളുടെ ലഹരി മുകത ക്യാമ്പയിന്റെ ഭാഗമായി നടത്തിയ മാരത്തോൺ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പുഴ പാലത്തിന് സമീപത്ത് നിന്നാരംഭിച്ച മാരത്തോൺ പേരാവൂർ പുതിയ ബസ് ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ റീന മനോഹരൻ അധ്യക്ഷനായി.വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ.വി.ശരത്ത്, വാർഡ് മെമ്പർമാരായ കെ.വി.ബാബു, യു.വി.അനിൽകുമാർ, സി.ഡി.എസ്.ചെയർപേഴ്സൺ ശാനി ശശീന്ദ്രൻ ,ബാലസഭ ഉപസമിതി കൺവീനർ ടി.ഗീത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73200/balasabha-childrens-lahari-mukatha-camp)