കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
Oct 26, 2021 04:04 PM | By Maneesha

ദില്ലി: കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.  

സുരക്ഷ മുൻനിർത്തി ഗതാഗത നിയമത്തിൽ മാറ്റം വരുത്തുകയാണ്. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. ഈ കരട് അനുസരിച്ച് കുട്ടികളുമായി യാത്ര ചെയുമ്പോൾ ഇരുചക്ര വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററിൽ കൂടരുത്. ബി ഐ എസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമറ്റ് കുട്ടികൾക്കും നിർബന്ധമാക്കും.

ഒൻപത് മാസം മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്കും പുതിയ നിയമഭേദഗതി പ്രകാരം ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ബിഐഎസ് നിലവാരത്തിലുള്ള ഹെൽമാറ്റായിരിക്കണം കുട്ടികൾ ഉപയോഗിക്കേണ്ടത്. വാഹനം ഓടിക്കുന്ന ആളെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കും. നാല് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോഴാണ് ഈ നിബന്ധനകൾ.  സൈക്കിൾ സവാരിക്കുള്ള ഹെൽമറ്റും നിര്‍ബന്ധമാക്കും.   

ഒരു സുരക്ഷാ ഹാർനെസ് എന്നത് കുട്ടി ധരിക്കേണ്ട ഒരു വസ്ത്രമാണ്, അത് ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവർ ധരിക്കേണ്ട ലൂപ്പുകളും ഉപയോഗിച്ച് ക്രമീകരിക്കാവുന്നതായിരിക്കണം, അങ്ങനെ കുട്ടിയുടെ മുകൾഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നു. ഈ കരട് നിയമങ്ങളിൽ എന്തെങ്കിലും എതിർപ്പുകളും നിർദ്ദേശങ്ങളും ഉണ്ടെങ്കില്‍ അറിയാക്കാനും മന്ത്രാലയം ആവശ്യപ്പെടുന്നു. 

Central government imposes strict restrictions on two-wheeler travel with children

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories