---
title: "കണ്ണൂർ കൂത്തുപറമ്പ് പടുവിലായിയിൽ വീടിന് നേരെ ബോംബേറ്"
english_title: "Kuthuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73213/kuthuparamba"
published_at: "2022-10-08T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341240cd8bc7_PicsArt_10-08-12.46.21.jpg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പ് പടുവിലായിയിൽ വീടിന് നേരെ ബോംബേറ്

> **Lead Summary:** **കണ്ണൂർ**: കൂത്തുപറമ്പ് പടുവിലായിയിൽ വീടിന് നേരെ ബോംബേറ്. കൃഷ്ണപുരം സഹദേവന്റെ വീടിനു നേരെയാണ് അർദ്ധരാത്രി ഓടെ ബോംബെറുണ്ടായത്. . ശക്തമായ സ്പോടനത്തിൽ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. ചുമരിനും വിള്ളലേറ്റിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. 2 പിഞ്ചു കുട്ടികൾ അടക്കം വീട്ടിലുള്ളപ്പോഴാണ് ബോംബേറുണ്ടായത്. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ പുക മയമായിരുന്നു.

## Article Content

**കണ്ണൂർ**: കൂത്തുപറമ്പ് പടുവിലായിയിൽ വീടിന് നേരെ ബോംബേറ്. കൃഷ്ണപുരം സഹദേവന്റെ വീടിനു നേരെയാണ് അർദ്ധരാത്രി ഓടെ ബോംബെറുണ്ടായത്. . ശക്തമായ സ്പോടനത്തിൽ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. ചുമരിനും വിള്ളലേറ്റിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. 2 പിഞ്ചു കുട്ടികൾ അടക്കം വീട്ടിലുള്ളപ്പോഴാണ് ബോംബേറുണ്ടായത്. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ പുക മയമായിരുന്നു.

കൂത്തുപറമ്പ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73213/kuthuparamba)