---
title: "കേളകത്ത് ലഹരി വിരുദ്ധ റാലിയും മാരത്തോൺ സിഗ്നേച്ചർ ട്രീ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു"
english_title: "Anti-Drug Rally and Marathon Signature Tree Anti-Drug Pledge Organized in Kelakat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73217/anti-drug-rally-and-marathon-signature-tree-anti-drug-pledge-organized-in-kelakat"
published_at: "2022-10-08T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634125fea66e3_Picsart_22-10-08_12-33-25-447.jpg"
keywords: []
---

# കേളകത്ത് ലഹരി വിരുദ്ധ റാലിയും മാരത്തോൺ സിഗ്നേച്ചർ ട്രീ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: കേളകം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.സി.എസ് ബാലസഭയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും മാരത്തോൺ സിഗ്നേച്ചർ ട്രീ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പതിമൂന്നാം വാർഡ് മെമ്പർ സുനിത രാജു അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം**: കേളകം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.സി.എസ് ബാലസഭയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും മാരത്തോൺ സിഗ്നേച്ചർ ട്രീ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പതിമൂന്നാം വാർഡ് മെമ്പർ സുനിത രാജു അധ്യക്ഷത വഹിച്ചു.

കേളകം എസ്ഐ ജാൻസി മാത്യു മുഖ്യാതിഥിയായി. അഡ്വക്കേറ്റ് ബിജു ചാക്കോ, ഷിജി സുരേന്ദ്രൻ, ശില്പ പ്രകാശ്, അഞ്ജന കെ, അഖില ടിടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സിഡിഎസ് ചെയർപേഴ്സൺ രജനി പ്രശാന്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73217/anti-drug-rally-and-marathon-signature-tree-anti-drug-pledge-organized-in-kelakat)