---
title: "നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73370/palakkad"
published_at: "2022-10-09T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634213ce5eecd_Screenshot_20221009-054708.png"
keywords: []
---

# നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു

> **Lead Summary:** ** പാലക്കാട് : **കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മുപ്പതിനായിരുന്നു അപകടം നടന്നത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോളാണ് അപകടം ഉണ്ടായത്. മു‍ർഷിദ് എറിഞ്ഞ വയർ ഇലക്ട്രിക് ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

## Article Content

** പാലക്കാട് : **കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മുപ്പതിനായിരുന്നു അപകടം നടന്നത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോളാണ് അപകടം ഉണ്ടായത്. മു‍ർഷിദ് എറിഞ്ഞ വയർ ഇലക്ട്രിക് ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മുർഷിദ് മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സംഭവ സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73370/palakkad)