---
title: "വടക്കഞ്ചേരി അപകടം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും"
english_title: "Vadakancheri Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73417/vadakancheri-accident"
published_at: "2022-10-09T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63425d3aa4c7f_n43012294016652934880182c373c1c9b93287a549c0801fb5539f8cd5d9dabae60e512decea831d049ccc0.jpg"
keywords: []
---

# വടക്കഞ്ചേരി അപകടം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

> **Lead Summary:** വടക്കഞ്ചേരി അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഡ്രൈവര്‍ ജോമോനും ബസിന്റെ ഉടമക്കുമെതിരെയുള്ള തുടര്‍നടപടികളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.

## Article Content

വടക്കഞ്ചേരി അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഡ്രൈവര്‍ ജോമോനും ബസിന്റെ ഉടമക്കുമെതിരെയുള്ള തുടര്‍നടപടികളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.

ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിത വേഗതയാണ് 9 പേരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണം. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73417/vadakancheri-accident)