---
title: "മുഖ്യമന്ത്രി ഇന്ന് ലണ്ടനില്‍: ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന്"
english_title: "Chiefminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73421/chiefminister"
published_at: "2022-10-09T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634260eba4fba_images_(2).jpeg"
keywords: []
---

# മുഖ്യമന്ത്രി ഇന്ന് ലണ്ടനില്‍: ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന്

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തും. ലോക കേരള സഭയുടെ യുകെയൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

## Article Content

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തും. ലോക കേരള സഭയുടെ യുകെയൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും. നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലയാളി നഴ്‌സുമാര്‍ക്ക് കൂടുതല്‍ അവസരം കിട്ടുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാള്‍ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാള്‍ മാക്‌സിന്റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദര്‍ശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73421/chiefminister)