---
title: "സ്കൂൾ അധ്യാപകരാവാൻ ബിരുദം അടിസ്ഥാനയോഗ്യതയാക്കും: 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി "
english_title: "Scoolteacher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73423/scoolteacher"
published_at: "2022-10-09T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342653cabd2a_IMG-20221009-WA0123.jpg"
keywords: []
---

# സ്കൂൾ അധ്യാപകരാവാൻ ബിരുദം അടിസ്ഥാനയോഗ്യതയാക്കും: 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യത ബിരുദമാക്കുന്നു. ദേശീയവിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. അധ്യാപകവിദ്യാഭ്യാസത്തിനായി എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായി ഉടൻ പൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കും അധ്യാപകരാവാനുള്ള അടിസ്ഥാനയോഗ്യത 2030-ഓടെ നാലുവർഷ സംയോജിത ബി.എഡ്. ബിരുദമാക്കി മാറ്റണമെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദേശം. ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ അധ്യാപകവിദ്യാഭ്യാസത്തിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തണം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യത ബിരുദമാക്കുന്നു. ദേശീയവിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. അധ്യാപകവിദ്യാഭ്യാസത്തിനായി എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായി ഉടൻ പൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കും അധ്യാപകരാവാനുള്ള അടിസ്ഥാനയോഗ്യത 2030-ഓടെ നാലുവർഷ സംയോജിത ബി.എഡ്. ബിരുദമാക്കി മാറ്റണമെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദേശം. ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ അധ്യാപകവിദ്യാഭ്യാസത്തിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തണം.

2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനസർക്കാർ. അതിനാൽ, സംയോജിത ബിരുദകോഴ്‌സുകൾ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്നു നിശ്ചയിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് അധ്യാപകയോഗ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് എസ്.സി.ഇ.ആർ.ടി. തുടക്കമിട്ടത്. ഇപ്പോഴുള്ള ഡി.എൽ.എഡ്. (ഡിപ്ലോമ ഇൻ എജ്യുക്കേഷൻ) കോഴ്‌സുകൾക്ക് പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. ഇതുനേടിയവർക്ക് യു.പി.തലംവരെയുള്ള സ്കൂളുകളിൽ അധ്യാപകരാവാം. ഇതുമാറ്റി ബിരുദം അടിസ്ഥാനയോഗ്യതയാക്കുമ്പോൾ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലും ഭേദഗതിവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73423/scoolteacher)